ടൊറന്റോയിലും സതേണ്‍ ഒന്റാരിയോയിലും കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 940 മില്യണ്‍ ഡോളറിലധികം നാശനഷ്ടമുണ്ടായതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ. ഈ വാരാന്ത്യത്തില്‍ ടൊറന്റോയില്‍ റെക്കോര്‍ഡ് മഴ പെയ്തതിന് പിന്നാലെയാണ് ഏജൻസിയുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസ16 ആം തിയതി ഒരു മാസം പെയ്യേണ്ട മഴ മൂന്ന് മണിക്കൂറിനുള്ളില്‍ പെയ്തതായി റിപ്പോര്‍ട്ട് പറയുന്നു. ഇതോടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലടിയിലായി. സാധാരണഗതിയില്‍, വീട് അല്ലെങ്കില്‍ വാഹന പോളിസിക്ക് പുറമെ ഓപ്ഷണല്‍ കവറേജ് എടുത്താല്‍ മാത്രമേ ഇത്തരത്തിലുള്ള നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ ലഭിക്കൂവെന്ന് ഐബിസി വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റ്, വെള്ളം തുടങ്ങിയവ മൂലം കേടുപാടുകള്‍ ഉണ്ടാകുന്ന വാഹനങ്ങള്‍ക്കും ഓപ്ഷണല്‍ കവറേജ് ഉണ്ടെങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് യിം ലഭിക്കുകയുള്ളൂവെന്ന് ഐബിസി അറിയിച്ചു.







