മഞ്ഞുവീഴ്‌ച തുടരുന്ന സാഹചര്യത്തിൽ ഗ്രേറ്റർ ടൊറൻ്റോയോയിലും,തെക്കൻ ഒൻ്റാറിയോയിലും യാത്രാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ.GTA യിൽ, പ്രത്യേകിച്ച് നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ അഞ്ച് സെൻ്റീമീറ്ററോളം മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു. കനത്ത മഞ്ഞ് വീഴ്ച ഇന്ന് ഉച്ച കഴിഞ്ഞ് ആരംഭിക്കുമെന്നും വൈകുന്നേരത്തോടെ കുറയുമെന്നും ഏജൻസി പറയുന്നു.
അപകടകരമായ ശൈത്യകാല ഡ്രൈവിംഗ് സാഹചര്യങ്ങൾ പ്രതീക്ഷിക്കുകയും അതിനനുസരിച്ച് യാത്രാ പദ്ധതികൾ ക്രമീകരിക്കുകയും വേണമെന്ന് എൻവയോൺമെന്റ് കാനഡ വ്യക്തമാക്കുന്നു. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിൽ മഞ്ഞുമൂടി വഴുവഴുപ്പുള്ളതുമാകാമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു.
ഇന്ന് ടൊറൻ്റോയിലെ താപനില 1 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഞായറാഴ്ച താപനില വീണ്ടും ഉയർന്ന് താപനില 6 ഡിഗ്രി സെൽഷ്യസ് വരെ എത്താം. തിങ്കളാഴ്‌ച ഉയർന്ന താപനില 3 ഡിഗ്രി സെൽഷ്യസ് ആയിരിക്കും, 60 ശതമാനം മഴയോ മഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു.
