ജൂലൈയിൽ റീട്ടെയിൽ വിൽപന 0.9 ശതമാനം ഉയർന്ന് 66.4 ബില്യൺ ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. പുതിയ കാർ വിൽപ്പനയിലെ വളർച്ചയ്ക്ക് കാരണമായി റിപ്പോർട്ട് പറയുന്നു. മോട്ടോർ വെഹിക്കിൾ, പാർട്‌സ് വിൽപ്പന 2.2 ശതമാനം വർധിച്ചു. പുതിയ കാർ വിൽപ്പനയിൽ 2.3 ശതമാനം വർധനവുണ്ടായി.
അതേ സമയം പെട്രോൾ-ഡീസൽ വിൽപ്പനയിൽ 0.6 ശതമാനം കുറഞ്ഞു. ഗ്യാസോലിൻ സ്റ്റേഷനുകളും ഇന്ധന വിൽപ്പനക്കാരും മോട്ടോർ വാഹന, പാർട്‌സ് ഡീലർമാരും ഒഴികെയുള്ള പ്രധാന റീട്ടെയിൽ വിൽപ്പന ജൂലൈയിൽ 0.6 ശതമാനം ഉയർന്നു. ഓഗസ്റ്റിലെ റീട്ടെയിൽ വിൽപ്പന 0.5 ശതമാനം നേട്ടം കൈവരിക്കുമെന്നും എന്നാൽ കണക്കിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും ഏജൻസി വ്യക്തമാക്കി.







