കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിനെതിരെയുള്ള വിവേചനപരമായ കേന്ദ്ര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലക്ഷങ്ങളാണ് അണിനിരന്നത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ 651 കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത മനുഷ്യച്ചങ്ങലിയില്‍ എഎ റഹീം എംപി ആദ്യ കണ്ണിയും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അവസാന കണ്ണിയുമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവന്‍,സിനിമാ താരം നിഖിലാ വിമല്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവരും ചങ്ങലയുടെ ഭാഗമായി.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മനുഷ്യച്ചങ്ങലയുടെ ഭാഗമായി. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തിയതിനാല്‍ മനുഷ്യച്ചങ്ങല മനുഷ്യമതിലാകുന്ന കാഴ്ചയാണ് പല ജില്ലകളിലും കാണാന്‍ കഴിഞ്ഞത്.
