ജറുസലേം: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ലോകം. 15 മാസമായി നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അന്തിമ കരടുരേഖ ഇരുകക്ഷികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം ‘ഗാസ വെടിനിര്‍ത്തല്‍ കരടുരേഖ’ ഹമാസ് അംഗീകരിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്ഷ്യന്‍-ഖത്തര്‍ മധ്യസ്ഥര്‍ നടത്തിയ മാസങ്ങള്‍ നീണ്ട തീവ്രമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ വഴിത്തിരിവ്.
ഇതോടെ മൂന്നുഘട്ടമായാകും വെടിനിര്‍ത്തില്‍ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായിരിക്കും മുന്‍ഗണ. ഇതിനുപകരമായി ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, കരാര്‍ പ്രാബല്യത്തില്‍വന്നതിന്റെ 16-ാം ദിനം ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള രണ്ടാംഘട്ട ചര്‍ച്ച ഇസ്രയേല്‍ ആരംഭിക്കും. അതില്‍ ബന്ദികളായ പുരുഷസൈനികരെയും ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുകിട്ടാനുള്ള ശ്രമങ്ങളാവും നടത്തുക.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. 2023 നവംബറില്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ സമയത്ത് അതില്‍ 80 പേരെ മോചിപ്പിച്ചിരുന്നു.
യുദ്ധത്തിന് അവസാനം; വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഇസ്രയേലും ഹമാസും

Reading Time: < 1 minute