ഈ വർഷത്തേക്കുള്ള കാൻഡിഡേറ്റ് അലോക്കേഷൻ പൂർത്തിയായതിനാൽ ചില ഇമിഗ്രേഷൻ സ്ട്രീമുകൾ താൽക്കാലികമായി നിർത്തി ന്യൂ ബ്രൺസ്‌വിക്. ന്യൂ ബ്രൺസ്വിക്ക് അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം, ന്യൂ ബ്രൺസ്വിക്ക് പ്രൈവറ്റ് കരിയർ കോളേജ് ഗ്രാജ്വേറ്റ് പൈലറ്റ്, ന്യൂ ബ്രൺസ്വിക്ക് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് പ്രോഗ്രാം എന്നീ സ്ഥിരതാമസ പാത്ത് വേകളാണ് നവംബർ 15 മുതൽ ഇമിഗ്രേഷൻ സ്ട്രീമുകൾ താൽക്കാലികമായി നിർത്തിയത്.
ന്യൂ ബ്രൺസ്‌വിക് അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാം
അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് (എഐപി) കീഴിൽ സമർപ്പിച്ച മുഴുവൻ എംപ്ലോയർ ഡെസിഗ്നേഷൻ അപേക്ഷകളും പ്രോസസ് ചെയ്യുന്നത് തുടരും. എന്നാൽ അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്ന് പ്രവിശ്യ വ്യക്തമാക്കി. അറ്റ്ലാൻ്റിക് കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിദഗ്ധ തൊഴിലാളികൾക്കുള്ള ഒരു ഇമിഗ്രേഷൻ പാതയാണ് AIP. യോഗ്യത നേടുന്നതിന്, ഒരു വിദേശ പൗരന് അറ്റ്ലാൻ്റിക് കാനഡയിലെ ഒരു നിയുക്ത തൊഴിൽ ദാതാവിൽ നിന്ന് ഒരു ജോലി വാഗ്‌ദാനം ആവശ്യമാണ്.
ന്യൂ ബ്രൺസ്‌വിക് പ്രൈവറ്റ് കരിയർ കോളേജ് ഗ്രാജ്വേറ്റ് പൈലറ്റ്
പുതിയ നോമിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ന്യൂ ബ്രൺസ്‌വിക് താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ഐടിഎ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ മുഴുവൻ നാമനിർദ്ദേശ അപേക്ഷയും സമർപ്പിക്കാം.
ന്യൂ ബ്രൺസ്‌വിക് പ്രൈവറ്റ് കരിയർ കോളേജ് ഗ്രാജ്വേറ്റ് പൈലറ്റ് പ്രോഗ്രാം, വിദ്യാഭ്യാസവും സാമൂഹിക വികസനവും, ഐടി, സൈബർ സുരക്ഷ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, വിതരണ ശൃംഖല, ലോജിസ്റ്റിക്‌സ്, ഹെൽത്ത് തുടങ്ങിയ മുൻഗണനാ തൊഴിലിലേക്ക് അന്തർദ്ദേശീയ ബിരുദധാരികൾക്കുള്ള ഒരു വർഷത്തെയും രണ്ട് വർഷത്തെയും പ്രോഗ്രാമുകളാണിത്.
ന്യൂ ബ്രൺസ്‌വിക് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിന് പ്രോഗ്രാം
ഫ്രഞ്ച് സംസാരിക്കുന്ന വിദേശ പൗരന്മാർക്കുള്ള ന്യൂ ബ്രൺസ്‌വിക് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിന് പ്രോഗ്രാം താൽക്കാലികമായി നിർത്തിയതായും പുതിയ ഐടിഎകൾ നൽകില്ലെന്നും പ്രവിശ്യ അറിയിച്ചു. 2024 മാർച്ച് 12-ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കില്ല.
