dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

കാനഡയിൽ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ട കേസ്; രണ്ടാം പ്രതി അറസ്റ്റിൽ

Reading Time: < 1 minute

ബ്രാംപ്ടണില്‍ വാഹനമോഷണ ശ്രമത്തിനിടെ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ രണ്ടാമത്തെ പ്രതി അറസ്റ്റിലായി. ബ്രാംപ്ടണ്‍ സ്വദേശിയായ ജാസെയ്ന്‍ കെര്‍( 21) ആണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിനിടെ ഒരു തോക്കും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റവും അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ചാര്‍ജ് ചെയ്തിട്ടുണ്ട്. 
2023 ജൂലൈ 9ന് രണ്ട് മണിയോടെ പിസ ഡെലിവറിക്കെത്തിയ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ഗുര്‍വീന്ദര്‍ നാഥ് ആണ് വാഹനമോഷണശ്രമത്തിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023 നവംബര്‍ 22 ന് പീല്‍ പോലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു. 

Leave a comment

Your email address will not be published. Required fields are marked *