dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology

632 പേര്‍ക്കായി 83 കോടി രൂപ പാരിതോഷികം നൽകി ഗൂഗിള്‍

Reading Time: < 1 minute

ഗൂഗിളിലെ പിഴവ് കണ്ടെത്തിയവര്‍ക്ക് കമ്പനി നല്‍കിയ പാരിതോഷിക തുകയുടെ കണക്കുകള്‍ പുറത്ത്. 68 രാജ്യങ്ങളില്‍ നിന്നും 632 പേര്‍ക്കായി 10 മില്യണ്‍ (ഏകദേശം 83 കോടി രൂപ) ഡോളറാണ് നല്‍കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. 632 പേര്‍ക്കും തങ്ങള്‍ ചെയ്ത സേവനത്തിന് അനുസരിച്ച് വ്യത്യസ്തമായ പാരിതോഷികങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 1,13,337 (93,92,713 രൂപ) ഡോളറാണ് ഒരാള്‍ക്ക് മാത്രമായി ലഭിച്ച ഏറ്റവും വലിയ തുക. എന്ത് ബഗ്ഗ് കണ്ടെത്തിയതിനാണ് ഒരാള്‍ക്ക് മാത്രം ഇത്രയും തുക നല്‍കിയത് എന്നത് സംബന്ധിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടില്ല.
ഇതുവരെ ഏറ്റവും കൂടുതല്‍ പിഴവുകള്‍ കണ്ടെത്തിയിട്ടുള്ളത് ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിലാണ്. ഏറ്റവുമധികം പാരിതോഷികം വിതരണം ചെയ്തിട്ടുളളതും ഇതുമായി ബന്ധപ്പെട്ടാണ്. 3.4 മില്യണ്‍ (28 ലക്ഷം രൂപ) ഡോളറാണ് ആന്‍ഡ്രോയ്ഡിന് മാത്രമായി വിതരണം ചെയ്തതെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2.1 മില്യണുമായി തൊട്ടുപിന്നില്‍ തന്നെ ക്രോമുമുണ്ട്. വെയര്‍ ഒ.എസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സോഫ്റ്റുവെയറുകളാണ് തൊട്ടു പിന്നാലെയുള്ളത്. ഗൂഗിളിന്റെ തന്നെ ഉപകരണങ്ങളായ ഗൂഗിള്‍ നെസ്റ്റ്, ഫിറ്റ്ബിറ്റ്, വാച്ചുകള്‍ എന്നിവയിലെ പിഴവുകള്‍ കണ്ടെത്തിയതിനും കമ്പനി പാരിതോഷികം വിതരണം ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *