dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

കൊവിഡ്, ഇൻഫ്ലുവൻസയേക്കാൾ കനേഡിയന്മാർക്ക് പേടി അഞ്ചാംപനിയെ; സർവേ

Reading Time: < 1 minute

അഞ്ചാംപനിയെ കൂടുതൽ അപകടകാരിയായ രോ​ഗമായി കനേഡിയന്മാർ കാണുന്നതായി സർവേ. എന്നാൽ കോവിഡ് -19 ഇൻഫ്ലുവൻസ എന്നീ രോ​ഗങ്ങളെ അപകടകാരികളായി കാണുന്നവരുടെ എണ്ണം കുറവാണെന്നും അപ്സോസ് നടത്തിയ സർവേ പറയുന്നു.
സർവേയിൽ പങ്കെടുത്ത് 76 ശതമാനം കനേഡിയൻമാരും അഞ്ചാംപനി അപകടകാരിയാണെന്ന് വ്യക്തമാക്കി. അതേസമയം 71 ശതമാനം പേർ COVID-19 നും 57 ശതമാനം ഇൻഫ്ലുവൻസയും അപകടകാരിയാണെന്ന് വ്യക്തമാക്കിയത്. കനേഡിയൻമാരിൽ 83 ശതമാനം പേരും അഞ്ചാംപനി വാക്‌സിനിൻ്റെ സുരക്ഷയിൽ വിശ്വസിക്കുന്നുണ്ടെന്നും 80 ശതമാനം ഫ്ലൂ വാക്‌സിനും 71 ശതമാനം കൊവിഡ്-19 ഷോട്ടിലും വിശ്വസിക്കുന്നതായും സർവേ കണ്ടെത്തി.
അഞ്ചാംപനി, പ്രത്യേകിച്ച് കുട്ടികൾക്കും ചെറുപ്പക്കാർക്കും, ഇൻഫ്ലുവൻസയെക്കാളും കോവിഡിനേക്കാളും ഗുരുതരമാണെന്ന് കരുതുന്നതായി ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സിൻ്റെ വൈസ് പ്രസിഡൻ്റ് സീൻ സിംപ്സൺ പറഞ്ഞു.1963 മുതൽ കാനഡയിൽ ലഭ്യമായ അഞ്ചാംപനി വാക്സിൻ ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസമുള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *