ആമസോണ്‍ റിട്ടേണുകള്‍ സ്‌റ്റേപ്പിള്‍സ് സ്റ്റോറുകള്‍ വഴി നല്‍കാം. പുതിയ പദ്ധതി വഴി സ്റ്റേപ്പിള്‍സിന്റെ 298 സ്റ്റോറുകള്‍ വഴി ആമസോണ്‍ റിട്ടേണുകള്‍ സ്വീകരിക്കുമെന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോൺ വ്യക്തമാക്കി. ഈ രീതി പ്രയോജനപ്പെടുത്തുന്നവര്‍ ആദ്യം തങ്ങളുടെ ആമസോണ്‍ അക്കൗണ്ട് വഴി റിട്ടേണ്‍ സെറ്റ് ചെയ്യണം.
തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് റിട്ടേണ്‍ ചെയ്യേണ്ട ഉല്‍പ്പന്നം സ്റ്റേപ്പിള്‍സ് സ്റ്റോറില്‍ കൊണ്ടുവന്ന് പായ്ക്ക് ചെയ്യാനും തിരികെ അയക്കാനും സാധിക്കും. ചില പ്യൂറോലേറ്റര്‍, കൗച്ചെ-ടാര്‍ഡ്, കാനഡ പോസ്റ്റ് ലൊക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ കാനഡയില്‍ 4,000 ത്തിലധികം ഡ്രോപ്പ്-ഓഫ് പോയിന്റുകള്‍ ഉണ്ടെന്ന് ആമസോണ്‍ വ്യക്തമാക്കി.
ഇനി ആമസോൺ റിട്ടേണുകൾ നല്‍കാം സ്റ്റാപ്പിൾസ് സ്റ്റോറുകളിലൂടെ
Reading Time: < 1 minute






