dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കനേഡിയൻ കുടിയേറ്റക്കാർ ന​ഗരങ്ങൾക്ക് പുറത്ത് സ്ഥിര താമസമാക്കുന്നതിനായി റിപ്പോർട്ട്

Reading Time: < 1 minute

സമീപ വര്‍ഷങ്ങളില്‍ താൽക്കാലിക കുടിയേറ്റക്കാര്‍ ന​ഗരങ്ങൾക്ക് പുറത്ത് സ്ഥിര താമസമാക്കുന്നതിനായി പഠനം. 2016ലും 2021ലും ഉള്ള കുടിയേറ്റ വിവരങ്ങള്‍ പരിശോധിച്ച് കണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡ (CoBC) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. മോൺട്രിയൽ, ലാവൽ, ലോംഗ്യുവിൽ എന്നിവയ്ക്ക് ചുറ്റുമുള്ള സെൻസസ് ഡിവിഷനുകളുടെ വലയത്തിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങൾ താമസിക്കുന്നത് ക്യൂബെക്കിൽ ആണെന്ന് പഠനം കണ്ടെത്തി. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (ജിടിഎ) യിലും സമാനമാണെന്ന് പധനം പറയുന്നു.
ടൊറന്റോയുടെ വടക്കുഭാഗത്തുള്ള യോർക്കും ടൊറന്റോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പീൽ (മിസിസ്സാ​ഗ സ്ഥിതിചെയ്യുന്ന സ്ഥലം) എന്നിവ പോലുള്ള പ്രദേശങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കുടിയേറ്റക്കാരുടെ ജനസംഖ്യ യഥാക്രമം 8.1 ശതമാനവും 5.4 ശതമാനവുമാണ്. എന്നാൽ ഈ പ്രദേശങ്ങൾക്ക് പുറത്ത്, ഇത് 19 മുതൽ 30 ശതമാനം വരെ ഉയർന്നതായും പഠനം പറയുന്നു. ഉദാഹരണത്തിന്, ഒന്റാറിയോയിലെ സിംകോ സെൻസസ് വിഭാഗം 2016നും 2021നും ഇടയിൽ 33.58 ശതമാനം കുടിയേറ്റക്കാരുടെ വർദ്ധനവ് രേഖപ്പെടുത്തിയതായി പഠനം കണ്ടെത്തി.
കാനഡയിലെ താൽക്കാലിക താമസക്കാരുടെ (പഠനാനുമതിയോ വർക്ക് പെർമിറ്റോ സന്ദർശക വിസയോ ഉള്ളവർ) അടുത്തിടെയുള്ള വർധനയാണ് ഗ്രാമീണ കമ്മ്യൂണിറ്റികളിലെ പുതുമുഖങ്ങളുടെ വർദ്ധനവിന് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023-ൽ കാനഡയിലെ പുതിയ കുടിയേറ്റക്കാരിൽ 804,901 പേർ താൽക്കാലിക താമസക്കാരാണെന്ന് കാണിക്കുന്ന സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള സമീപകാല ഡാറ്റ പറയുന്നു. കാനഡ സ്വാഗതം ചെയ്ത 471,551 സ്ഥിര താമസക്കാരുടെ ഇരട്ടിയാണിത്.
2016 നും 2021 നും ഇടയിൽ, കാനഡയിലെ പല പ്രദേശങ്ങളിലും താൽക്കാലിക താമസക്കാരുടെ ജനസംഖ്യ ഇരട്ടിയിലധികമായതായും ചില പ്രദേശങ്ങളിൽ 1000 ശതമാനത്തിലധികം വളർച്ച ഉണ്ടാതായും റിപ്പോർട്ട് പറയുന്നു.
ഏറ്റവും കൂടുതൽ താത്കാലിക താമസക്കാരുടെ വർധനവ് ​രേഖപ്പെടുത്തിയത് ക്യുബെക്ക് ഗ്രാമീണ മേഖലകളിലാണ്. ചില കമ്മ്യൂണിറ്റികൾ 1,520 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *