ഇന്റർനാഷണൽ എക്സ്പീരിയൻസ് കാനഡ( IEC) 2024 ലെ ആദ്യ രണ്ട് റൗണ്ടുകളിലായി 19,482 അപേക്ഷകർക്ക് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി ഐആർസിസി. ഇതിൽ വർക്കിംഗ് ഹോളിഡേ വിഭാഗത്തിൽ 17,000 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. വർക്കിംഗ് ഹോളിഡേ പൂളിൽ നിലവിൽ 34 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 33,682 അപേക്ഷകരുണ്ട്.
യംഗ് പ്രൊഫഷണൽ വിഭാഗത്തിൽ 1,400-ലധികം ഇൻവിറ്റേഷനും ഇന്റർനാഷണൽ കോ-ഓപ്പ് (ഇന്റേൺഷിപ്പ്) വിഭാഗത്തിന് ഏകദേശം 1,100 ഇൻവിറ്റേഷനും നൽകി.
IEC 2024 സീസൺ ഔദ്യോഗികമായി 2023 ഡിസംബർ 11-ന് ആരംഭിച്ചു. അതിനുശേഷം, യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര യുവാക്കൾക്ക് അവരുടെ പ്രൊഫൈലുകൾ IEC പൂളിലേക്ക് സമർപ്പിക്കാം.







