dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

കാനഡയിലുടനീളം ഇലക്ട്രിക് സ്‌കൂട്ടർ അപകടങ്ങൾ വർധിക്കുന്നു, ഹെല്‍മറ്റ് ധരിക്കാത്തതും അമിതവേഗതയും പ്രധാന പ്രശ്നം

Reading Time: < 1 minute

കാനഡയിലുടനീളം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോ​ഗം വർധിക്കുന്നതിനൊപ്പം അപകടങ്ങളും വർധിക്കുന്നതായി റിപ്പോർട്ട്. ഇലക്ട്രിക് സ്‌കൂട്ടർ പരിസ്ഥിതി സൗഹാര്‍ദവുമായ ഗതാഗത മാര്‍ഗമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉപയോ​ഗമുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്കകളും ഉയരുന്നതായും അതികൃതർ വ്യക്തമാക്കുന്നു. നിരവധി ഇലക്ട്രിക് സ്‌കൂട്ടര്‍ അപകടങ്ങളാണ് ദിവസേന ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മാരകമായ പരുക്കുകള്‍ സംഭവിച്ച് ആശുപത്രിയിലെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളുടെ കുറവ് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 
മിക്കവരും ഇ-സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാറില്ലെന്നും അമിതവേഗതയിലാണ് വാഹനമോടിക്കുന്നതെന്നും ഇത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നതെന്നും വിദ​ഗ്ധർ പറയുന്നു.
ഇത്തരം പരുക്കുകളുമായി എത്തുന്നവരെ ചികിത്സിയ്ക്കാന്‍ വ്യത്യസ്ത ശസ്ത്രക്രിയാ വിദഗ്ധരെ ആവശ്യമാണെന്ന് ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ.രഘു വേണുഗോപാല്‍ പറയുന്നു. ആന്തരിക രക്തസ്രാവം, എല്ലുകള്‍ക്കുണ്ടാകുന്ന ഗുരുതരമായ പൊട്ടല്‍, തലയ്‌ക്കേല്‍ക്കുന്ന പരുക്ക് തുടങ്ങിയവയ്ക്ക് സര്‍ജറികള്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം പറയുന്നു. 

Leave a comment

Your email address will not be published. Required fields are marked *