കാനഡയിലെ വരുമാന അസമത്വം ഏറ്റവും ഉയർന്ന തലത്തിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. അധികം സമ്പത്ത് കുറച്ച് പേരുടെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതായി കണക്കുകൾ പറയുന്നു. 2024 രണ്ടാംപാദത്തിൽ കാനഡയിലെ ഏറ്റവും സമ്പന്നരായ അഞ്ചിൽ രണ്ട് പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ചിൽ രണ്ട് പേരും തമ്മിലുള്ള ഡിസ്‌പോസിബിൾ ഡിസ്‌പോസിബിൾ വരുമാന വിഹിതത്തിന്റെ അന്തരം 47 ശതമാനമായി വർധിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 1999 മുതൽ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ആദ്യമായി ഡാറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷം രേഖപ്പടുത്തിയ ഏറ്റവും വലിയ വിടവാണിത്.
ഏറ്റവും ഉയർന്ന വരുമാനക്കാരായ 20 ശതമാനം ആളുകളാണ് വിടവിന് കാരണമായത്. ഇവരുടെ ഡിസ്‌പോസിബിൾ വരുമാന വിഹിതത്തിൽ ഏറ്റവും വലിയ വർധനവാണ് രേഖപ്പെടുത്തിതയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും നിക്ഷേപ നേട്ടങ്ങളിൽ നിന്നാണ് വർധന ഉണ്ടായത്. ഉയർന്ന പലിശ നിരക്കുകൾ ഇതിന് കാരണമായതായി ഏജൻസി പറയുന്നു.
രണ്ടാം പാദത്തിൽ, കാനഡയിൽ താമസിക്കുന്നവരിൽ ഏറ്റവും ഉയർന്ന വരുമാനമുള്ള 20 ശതമാനത്തിന്റെ കൈവശമായിരുന്നു രാജ്യത്തിന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും. ഒരു കുടുംബത്തിന് ശരാശരി 3.4 മില്യൺ ഡോളർ എന്ന നിലയിലായിരുന്നു കണക്ക്. ഈ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കാനഡയിലെ ഏറ്റവും താഴെയുള്ള 40 ശതമാനത്തിന്റെ കൈവശം സമ്പത്തിന്റെ 2.8 ശതമാനം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമ്പത്ത് കുറച്ച് പേരുടെ കൈകളിൽ; കാനഡയിലെ വരുമാന അസമത്വം ഏറ്റവും ഉയർന്ന നിലയിൽ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Reading Time: < 1 minute