കാനഡയിൽ ഭിന്നശേഷിക്കാർക്കിടയിലെ ദാരിദ്ര്യത്തിന്റെ നിരക്ക് വളരെ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മയും ഇവർക്കിടയിൽ വളരെ വ്യാപകമാണ്. 12,250 ഡോളറാണ് ഭിന്നശേഷിക്കാർക്കായി ഗവൺമെന്റ് മാറ്റിവയ്ക്കുന്നത്. ഡിസ്എബിലിറ്റി ബെനിഫിനെ കുറിച്ച് കൂടുതൽ അറിയാം. കുറഞ്ഞ വരുമാനം ഉള്ള ഭിന്നശേഷിക്കാരായ കനേഡിയൻസിനാണ് കാനഡ ഡിസബിലിറ്റി ബെനിഫിറ്റ് അഥവാ സി ഡി ബി എന്ന ഗവൺമെന്റ് പദ്ധതിയുടെ അനുകൂല്യം ലഭിക്കുക. ദാരിദ്ര്യം കുറയ്ക്കുകയും ഭിന്നശേഷിക്കാർക്കിടയിലെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയുമാണ് സി ഡി ബി 2024 ന്റെ മുഖ്യ ലക്ഷ്യം എന്ന് സർക്കാർ വിശദീകരിക്കുന്നു. 558.74 ഡോളറാണ് ഇതിനുള്ള അടിസ്ഥാന പെയ്മെന്റ്. പ്രതിമാസം 300 ഡോളർ വരെയാണ് ഡിസെബിലിറ്റി ബെനിഫിറ്റായി കന്നഡ പെൻഷൻ പ്ലാൻ ഓഫർ ചെയ്യുന്നത്. 18 വയസ്സിനും 64 വയസ്സിനുമിടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കാണ് സി ഡി ബിക്കായി അപേക്ഷിക്കാൻ സാധിക്കുക. സ്ഥിരീകരിച്ചിട്ടുള്ള വൈകല്യം ഗുരുതരമായിട്ടുള്ളതോ ചികിത്സ മാറ്റാൻ കഴിയാത്തതോ ആയിരിക്കണം. ശാരീരികമോ മാനസികമോ ആയ ബലഹീനത കാരണം ജോലിചെയ്യാൻ പറ്റാത്ത സാഹചര്യത്തിലുള്ളവരോ കൂടുതൽ ജോലി ചെയ്യാൻ കഴിയാത്തവരോ ആകണം. മറ്റുള്ള സർക്കാർ ആനുകൂല്യങ്ങളെ പോലെ കൃത്യമായ ഇടവേളകളിൽ ഇത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെടുകയാണ് ചെയ്യുക.
