dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

സറേയിൽ കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം ഫ്രേസർ നദിയിൽ കണ്ടെത്തി

Reading Time: < 1 minute

ഫെബ്രുവരിയിൽ സറേയിൽ നിന്നും കാണാതായ ഇന്ത്യൻ വംശജയുടെ മൃതദേഹം ഫ്രേസർ നദിയിൽ കണ്ടെത്തി. 28 കാരിയായ നവദീപ് കൗറിനെ ഫെബ്രുവരി 23-നാണ് കാണാതായത്. അവശിഷ്ടങ്ങൾ നവദീപ് കൗറിന്റേതാണെന്ന് ആർസിഎംപി സ്ഥിരീകരിച്ചു. മരണം കൊലപാതകമാണെന്നും അന്വേഷണം പുരോ​ഗമിക്കുന്നതായും ആർസിഎംപി വ്യക്തമാക്കി.
കൗറിൻ്റെ തിരോധാനത്തെയും കൊലപാതകത്തെയും കുറിച്ചും അറിയാവുന്നവർ അന്വേഷണവുമായി സഹകരിക്കണമെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-877-551-4448 എന്ന നമ്പറിലോ ihitinfo@rcmp-grc.gc.ca എന്ന ഇമെയിൽ വഴിയോ ബന്ധപ്പെണമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *