ന്യൂ ബ്രൺസ് വിക്കിലെ ഗിബ്സൺ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചതായി ആർസിഎംപി. എൽജിനിലെ റിവർ റോഡിന് പുറത്തുള്ള ഗിബ്‌സൺ വെള്ളച്ചാട്ടത്തിൽ തിങ്കളാഴ്ച 3:30 ഓടെ രണ്ട് യുവാക്കൾ വെള്ളച്ചാട്ടത്തിൽ വീണതായി കാലിഡോണിയ ആർസിഎംപി വ്യക്തമാക്കിയിരുന്നു.
സംഭവ സ്ഥലത്തുനിന്നും 21 കാരനെ കണ്ടെത്തിയിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. മരിച്ച രണ്ടാമത്തെ 24 കാരനെ RCMP യുടെ അണ്ടർവാട്ടർ റിക്കവറി ടീമിൻ്റെ സഹായത്തോടെ ഇന്ന് രാവിലെയാണെ കണ്ടെത്തിയത്.
സസെക്‌സ്, പെറ്റിറ്റ്കോഡിയാക് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ആർസിഎംപിയും ആംബുലൻസ് ന്യൂ ബ്രൺസ്‌വിക്കും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ന്യൂ ബ്രൺസ് വിക്കിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ പൗരന്മാർ മരിച്ചു

Reading Time: < 1 minute