ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് തിരികെ അയച്ച ലെജന്‍ഡ് ഇന്ത്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരെ പ്രാദേശിക പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പ്രധാനമായും പഞ്ചാബിലെയും ഗുജറാത്തിലെയും യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കയിലേക്ക് തുടര്‍ന്നുകൊണ്ടിരിക്കുന്ന അനധികൃത കുടിയേറ്റത്തിലേറ്റത്തിലേക്കാണ് നിലവിലെ സംഭവം വഴിവച്ചത്. 2021ല്‍ 7,25,000 രേഖകളില്ലാത്ത ഇന്ത്യക്കാരാണ് അമേരിക്കയില്‍ താമസിച്ചതെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 2017 മുതലാണ് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. മെക്‌സിക്കന്‍, സാല്‍വഡോറന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന മുന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.
2019 മുതല്‍ അമേരിക്കന്‍ അതിര്‍ത്തി കടക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പത്ത് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. അമേരിക്കന്‍ കസ്റ്റംസിന്റെയും അതിര്‍ത്തി സംരക്ഷകരുടെയും റിപ്പോര്‍ട്ട് പ്രകാരം 96,917 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് 2022-2023 കാലയളവില്‍ അതിര്‍ത്തി കടന്നത്. 2018-19 കാലയളവില്‍ 8027 പേരാണ് കുടിയേറിയത്. ഇതില്‍ ഭൂരിഭാഗം പേരും തെക്കന്‍ അതിര്‍ത്തി വഴി മെക്‌സിക്കോയില്‍ നിന്നുമാണ് അതിര്‍ത്തി കടന്നിരിക്കുന്നത്.
