dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

GTA; ഭവന വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്നു

Reading Time: < 1 minute

ടൊറൻ്റോ: ഗ്രേറ്റർ ടൊറൻ്റോയിൽ ജൂലൈയിൽ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്നെങ്കിലും ഒരു മാസം മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞതായി റിപ്പോർട്ട്. അതേസമയം ലിസ്റ്റിങ്ങുകൾ കുതിച്ചുയർന്നതായി ടൊറൻ്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് വ്യക്തമാക്കി.
ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ 5,391 വീടുകൾ വിറ്റഴിച്ചതായി ബോർഡ് പറയുന്നു, മുൻ വർഷം ഇതേ മാസത്തിൽ വിറ്റ 5,220 വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ 3.3 ശതമാനം വർധനയുണ്ടായതായും ഏജൻസി സൂചിപ്പിക്കുന്നു.
ജൂൺ മുതൽ വിൽപ്പനയിൽ 1.7 ശതമാനം ഇടിവുണ്ടായി. പുതിയ ലിസ്റ്റിംഗുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.5 ശതമാനം വർധിച്ച് 16,296 ആയി. ലിസ്റ്റിങ്ങുകളുടെ വളർച്ച വർഷം തോറും വിൽപ്പനയെ മറികടന്നു, എന്നാൽ വിലകൾ 0.9 ശതമാനം ഇടിഞ്ഞ് 1,106,617 ഡോളറായി കുറഞ്ഞതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിലെ ഉയർച്ച പ്രോത്സാഹജനകമാണെന്നും കുറഞ്ഞ പലിശനിരക്ക് സ്വാധീനം ചെലുത്താൻ തുടങ്ങിയതായും TRREB പ്രസിഡൻ്റ് ജെന്നിഫർ പിയേഴ്‌സ് പറയുന്നു. ജൂലൈയിലെ ഡിറ്റാച്ച്ഡ് ഹോം വില GTA-യിൽ1,425,927 ഡോളറും ശരാശരി കോണ്ടോ വില 718,698 ഡോളറുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *