ഒന്റാരിയോയിലെ നാലായിരത്തിലധികം കോര്‍ണര്‍ സ്‌റ്റോറുകള്‍ക്ക് അടുത്തയാഴ്ച മുതല്‍ മദ്യം വില്‍ക്കാന്‍ അനുമതി നൽകി. അടുത്ത വ്യാഴാഴ്ച മുതല്‍ ബിയര്‍, വൈന്‍, റെഡി-ടു ഡ്രിങ്ക് കോക്ടെയില്‍ എന്നിവ വില്‍ക്കാന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി 4,416 കണ്‍വീനിയന്‍സ് സ്‌റ്റോറുകളുടെ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കിയതായി ഒന്റാരിയോ ആല്‍ക്കഹോള്‍ ആന്‍ഡ് ഗെയ്മിംഗ് കമ്മീഷന്‍ വ്യക്തമാക്കി.
2026 ഓടെ എല്ലാ കണ്‍വീനിയന്‍സ്, ഗ്രോസറി സ്‌റ്റോറുകളിലും ബിയര്‍, വൈന്‍, സൈഡര്‍, റെഡി-ടു-ഡ്രിങ്ക് കോക്ടെയിലുകള്‍ എന്നിവ വില്‍ക്കാന്‍ കഴിയുമെന്ന് ഫോര്‍ഡ് സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. മദ്യ വില്‍പ്പന വിപുലീകരിക്കുമെന്ന 2018 ലെ ഡഗ് ഫോര്‍ഡിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ വര്‍ഷം നിറവേറ്റുന്നത്.







