dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration #World

യുഎഇ വീസ; സ്വന്തം നിലയിൽ വീസ റദ്ദാക്കാനാവില്ല, വീസ റദ്ദാക്കാൻ 5 നടപടിക്രമങ്ങൾ

Reading Time: < 1 minute

യുഎഇയിൽ വീസ റദ്ദാക്കുന്നതിന് ഡിജിറ്റൽ സർക്കാർ 5 നടപടിക്രമങ്ങൾ ഏർപ്പെടുത്തി. കുടുംബാംഗങ്ങളുടെ വീസ സ്പോൺസർ ചെയ്തയാളും ജീവനക്കാരുടെ വീസ കമ്പനിയുമാണ് റദ്ദാക്കേണ്ടത്. സ്വന്തം നിലയിൽ വീസ റദ്ദാക്കാനാവില്ല.
ജീവനക്കാരന്റെ വീസയാണെങ്കിൽ തൊഴിൽ കരാറും ലേബർകാർഡും റദ്ദാക്കാൻ കമ്പനി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ അപേക്ഷ സമർപ്പിക്കണം. തൊഴിലാളിയും അപേക്ഷയിൽ ഒപ്പിടണം. വേതനവും സേവനാന്തര ആനുകൂല്യവും ലഭിച്ചെന്ന് ഉറപ്പാക്കാൻ തൊഴിലാളി ഒപ്പിട്ട സാക്ഷ്യപത്രവും ഹാജരാക്കണം. ഇതിനു ശേഷം വീസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപിക്കോ/ജിഡിആർഎഫ്എയ്ക്കോ അപേക്ഷ നൽകുകയാണ് വേണ്ടത്. ആശ്രിതരുടെ വീസ റദ്ദാക്കിയ ശേഷമേ ആ വ്യക്തിയുടെ വീസ റദ്ദാക്കാൻ സാധിക്കൂ. ഐസിപി വെബ്സൈറ്റിൽ ഓൺലൈനായോ അംഗീകൃത ടൈപ്പിങ് സെന്ററുകൾ ‍വഴിയോ വീസ റദ്ദാക്കാം.വീസ കാലാവധി കഴിയുന്നതിനു മുൻപ് പുതുക്കിയാൽ മാത്രമേ നിയമപരമായി രാജ്യത്ത് തുടരാൻ അനുവദിക്കൂ. വീസകളുടെ ഇനം അനുസരിച്ച് റദ്ദാക്കിയ ശേഷം രാജ്യം വിടുന്നതിന് ഒന്നുമുതൽ 6 മാസം വരെ സാവകാശം നൽകുന്നുണ്ട്.
വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്ക് ദിവസ‌വും 50 ദി‍ർഹം വീതം പിഴ ഈടാക്കും. വീസ കാലാവധി തീരുന്നതോടെ എമിറേറ്റ്സ് ഐഡിയും കാലഹരണപ്പെടും. കാലാവധിക്കു മുൻപ് വീസ റദ്ദാക്കുന്നതിന് ഐസിപിയിൽ അപേക്ഷ നൽകണം. വെബ്സൈറ്റ്: https://icp.gov.ae.

Leave a comment

Your email address will not be published. Required fields are marked *