രണ്ട് ദശാബ്ദത്തിനിടയിലുണ്ടായ ശക്തമായ സൗര കൊടുങ്കാറ്റിൻ്റെ ഭാഗമായി രൂപം കൊണ്ട നോർത്തേൺ ലൈറ്റ്സ് വീണ്ടും ദൃശ്യമാകും. അമേരിക്കയുടെ വടക്കൻ ഭാഗങ്ങളിലും കാനഡയുടെ ചില ഭാഗങ്ങളിലും മൂന്നാഴ്ചയ്ക്ക് ശേഷം ദ്രുവദീപ്തി ഒരിക്കൽ കൂടി കാണാനാകുമെന്നാണ് റിപ്പോർട്ട്.
വരാനിരിക്കുന്ന സൗര കൊടുങ്കാറ്റ് ഏറ്റവും ദുർബലമായതായിരിക്കുമെന്നാണ് അമേരിക്കൻ സർക്കാരിന്റെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നത്. ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകളുടെ തീവ്രത G1 (മൈനർ) മുതൽ G5 (തീവ്രം) വരെയാണ് കണക്കാക്കുന്നത്. മെയ് പത്തിലെ കൊടുങ്കാറ്റ് G4 ആണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച ഒരു G2 അല്ലെങ്കിൽ മിതമായ കൊടുങ്കാറ്റായിരിരുന്നു . ഇനി വരാനിരിക്കുന്നത് G1 (മൈനർ) കൊടുങ്കാറ്റ് ആണ്
കാനഡയിൽ നോർത്തേൺ ലൈറ്റ്സ് വിസ്മയം വീണ്ടും കാണാം
Reading Time: < 1 minute






