dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Food #Health

മാംസം, പച്ചക്കറി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

ലിസ്റ്റീരിയ ‌അണുബാധയെ തുടർന്ന് മൂന്ന് ബ്രാൻഡുകളിൽ നിന്നുള്ള മാംസം, പച്ചക്കറി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ടി ആൻഡ് ടി കിച്ചൻ, കിംഗ്വുവു, ജൂവേ ബ്രാൻഡ് ഉൽപന്നങ്ങളാണ് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ) തിരിച്ചുവിളിച്ചിരിക്കുന്നത്.
ആൽബർട്ടയിലും ബ്രിട്ടീഷ് കൊളംബിയിലും വിറ്റഴിച്ച സ്പൈസി ഡക്ക്, സ്പൈസി എഡമാം, സ്പൈസി ബീൻ സ്കിൻ എന്നിവയും തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിൽ പലപ്പോഴും കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ലിസ്റ്റീരിയ എന്നറിയപ്പെടുന്ന ലിസ്റ്റീരിയ മോണോസൈറ്റോജെൻസ്. ലിസ്റ്റീരിയയാൽ കേടായ ഭക്ഷണം കാരണം കഴിക്കുന്നത് മൂലം ഛർദ്ദി, പനി, പേശിവേദന, കടുത്ത തലവേദന എന്നിവയ്ക്ക് കാരണമായേക്കാമെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കുന്നു.
തിരിച്ചുവിളിച്ച ഉൽപന്നങ്ങൾ കഴിക്കരുതെന്നും വാങ്ങിയ കടകളിൽ തന്നെ തിരിച്ചേൽപ്പിക്കണമെന്നും സിഎഫ്ഐഎ വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *