dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Entertainment #Kerala #Malayalam Movies #movie

ബാബുരാജ്, ഷൈന്‍ടോം ചാക്കോ, ശ്രീകുമാര്‍ മേനോന്‍ എന്നിവര്‍ക്കെതിരെ പീഡന ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

Reading Time: < 1 minute

നടനും അമ്മ വൈസ് പ്രസിഡന്റുമായ ബാബുരാജിനെതിരെയും നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കുമെതിരെ ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയും നടി പീഡന ആരോപണം ഉന്നയിച്ചു. ചാന്‍സ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നടന്‍ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആലുവയില്‍ ഉള്ള വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടു. തിരക്കഥാകൃത്തും, സംവിധായകനും ആലുവയില്‍ ഉള്ള വീട്ടിലുണ്ടെന്നും മുഴുനീള കഥാപത്രമാണെന്നായിരുന്നു വാഗ്ദാനം.അതുപ്രകാരം വീട്ടിലെത്തിയ തന്നെ റെസ്റ്റ് ചെയ്യാന്‍ നല്‍കിയ മുറിയില്‍ അതിക്രമിച്ച് കയറി ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തല്‍. നിരവധി പെണ്‍കുട്ടികള്‍ ബാബുരാജിന്റെ കെണിയില്‍ വീണിട്ടുണ്ടെന്നും പലരും ഭയം മൂലം ഒന്നും പുറത്ത് പറയുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ചിത്രത്തില്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് കൊച്ചിയിലുള്ള നിരവധി പേര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് മറ്റൊരു ആരോപണം. ഷൈന്‍ ടോം ചാക്കോയുടെ നിര്‍ദേശ പ്രകാരമായിരുന്നു അവര്‍ തന്നെ വിളിച്ചിരുന്നതെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വെളിപ്പെടുത്തി. സംവിധായകന്‍ മേനോനെതിരെയും യുവതി പീഡനരോപണം ഉന്നയിച്ചു. പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടു.അതുകൊണ്ട് സംശയം ഒന്നും തോന്നിയിരുന്നില്ല. പിന്നീടാണ് മോളെ വിളിയുടെ അര്‍ത്ഥം മനസിലായതെന്ന് യുവതി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *