18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുള്ള കനേഡിയൻ കുടുംബങ്ങൾ കാനഡ ഡന്റൽ കെയർ പ്ലാനിന്റെ ( സിഡിസിപി ) ഭാഗമാകും. ജൂൺ 27 മുതലാണ് ഈ വിഭാഗത്തിലുള്ളവർ ആനുകൂല്യത്തിന് യോഗ്യരാവുക. ദന്തസംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യതയ്ക്ക് ആശ്വാസമാകാനായാണ് സിഡിസിപി സർക്കാർ ആരംഭിച്ചത്.
പദ്ധതിയുടെ ഒന്നാംഘട്ടമാണ് നിലവിൽ നടപ്പിലാക്കി വരുന്നത്. 65 വയസ്സിനും അതിനും മുകളിലും പ്രായമുള്ളവർക്കാണ് നിലവിൽ ആനുകൂല്യം ലഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാരായ പ്രായപൂർത്തിയായവർക്കും പദ്ധതി ഉപയോഗപ്പെടുത്താം. അതായത്, 12 വയസ്സിനും 18 വയസ്സിനുമിടയിൽ പ്രായമുള്ളവരുടെ ദന്തസംരക്ഷണത്തിനായി പുതുതായി കാനഡയിലെത്തുന്ന യോഗ്യരായ കുടുംബങ്ങൾ പണം ചിലവഴിക്കേണ്ടതില്ല. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരത്തെ തന്നെ പ്ലാൻ പരിരക്ഷ ഉറപ്പ് വരുത്തിയിരുന്നു. 2025 ഓടെ കാനഡയിലെ എല്ലാ കുടുംബങ്ങളും പദ്ധതി ഗുണഭോക്താക്കളാകും.
കാനഡ ഡന്റൽ കെയർ പ്ലാൻ; കൂടുതൽ കുടുംബങ്ങൾക്ക് ആനുകൂല്യം ഉടൻ
Reading Time: < 1 minute






