2024-ൽ ടൊറന്റോയിൽ വസ്തു നികുതി 10.5 ശതമാനം വർധിപ്പിക്കുമെന്ന് ബജറ്റ് മേധാവി ഷെല്ലി കരോൾ. പ്രോപ്പർട്ടി ടാക്‌സിലെ ഒമ്പത് ശതമാനവും സിറ്റി ബിൽഡിംഗ് ഫണ്ടിലേക്കുള്ള 1.5 ശതമാനവും വർദ്ധന ഇതിൽ ഉൾപ്പെടുന്നുണ്ട്.
ട്രാൻസിറ്റ്, ഹൗസിംഗ്, കമ്മ്യൂണിറ്റി എന്നിവയിലെ നിക്ഷേപം, പോലീസ് ബജറ്റിലെ വർദ്ധനവ്, ടൊറന്റോ കമ്മ്യൂണിറ്റി ക്രൈസിസ് സർവീസിന്റെ വിപുലീകരണം, ടിടിസി നിരക്ക് മരവിപ്പിക്കൽ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൊറന്റോയിലെ അഭയാർഥികൾക്ക് ആവശ്യമായ 250 മില്യൺ ഡോളർ നൽകാൻ ഫെഡറൽ ഗവൺമെന്റിന്റെ കാത്തിരിക്കുകയാണെന്ന് കരോൾ പറഞ്ഞു. 5,000-ത്തിലധികം അഭയാർഥികളെ പാർപ്പിക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നു, പക്ഷേ ഇത് ശരിക്കും ഒരു ഫെഡറൽ ഉത്തരവാദിത്തമാണ്,കരോൾ വിശദീകരിച്ചു. ഫെഡറൽ ഗവൺമെന്റ് ഈ ഫണ്ടിംഗ് നൽകിയില്ലെങ്കിൽ, ആറ് ശതമാനം അധിക ഫെഡറൽ ഇംപാക്ട് നികുതി കൊണ്ടുവരാൻ സിറ്റി നിർബന്ധിതരാകുമെന്നും ഷെല്ലി ഓർമ്മിപ്പിച്ചു
