dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology

ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം സൃഷ്ടിക്കും

Reading Time: < 1 minute

ദുബൈ: ചെങ്കടലിൽ കേബിളുകൾക്ക് തകരാർ സംഭവിച്ചത് ആഗോള ഇന്റർനെറ്റിലും വാർത്താവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്. ഹൂതികൾക്ക് ആധിപത്യമുള്ള മേഖലകളിലാണ് കേബിളുകൾക്ക് പ്രശ്നം നേരിട്ടത്. ഗസ്സയിൽ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദത്തിന്റെ ഭാഗമായി ഹൂതികളാണ് പിന്നിലെന്ന് സംശയമുണ്ട്. ഏഷ്യ-ആഫ്രിക്ക-യൂറോപ്-1, യൂറോപ്-ഇന്ത്യ ഗേറ്റ്‍വേ, സീകോം, ടി.ജി.എൻ-ഗൾഫ് എന്നീ കേബിളുകൾ തടസ്സം നേരിട്ടവയിൽപെടും.
ചെങ്കടൽ വഴിയുള്ള ഇന്റർനെറ്റിന്റെ 25 ശതമാനത്തെ ബാധിക്കുന്നതാണ് നടപടി. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള ആശയവിനിമയത്തിലെ സുപ്രധാന കണ്ണിയാണ് ചെങ്കടൽ. അടിയന്തര നടപടികൾ സ്വീകരിച്ചുതുടങ്ങിയതായി ടാറ്റ കമ്യൂണിക്കേഷൻസ് അടക്കം കമ്പനികൾ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *