ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ‘എ.ആർ.എം’ എന്ന അജയന്റെ രണ്ടാം മോഷണം ഫാന്റസി ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പൂർണമായും ത്രീഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. ചിത്രത്തിൽ മൂന്ന് വേഷങ്ങളിലാണ് ടോവിനോ തോമസ് എത്തുന്നത്.
ടൊവിനോ തോമസിന്റെ ജന്മദിനമായ ജനുവരി 21-നാണ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിനു ലഭിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.
