പ്രവിശ്യകളിലെ സ്കൂളുകളില്‍ പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന് ലെറ്ററുകള്‍(പിഎഎല്‍) നല്കി ആല്‍ബെര്‍ട്ടയും മാനിറ്റോബയും. ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്(ഡിഎല്‍ഐ) മുഖേനയാണ് ലെറ്ററുകള്‍ വിതരണം ചെയ്യുന്നത്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ അനുമതിയുള്ള കാനഡയിലെ ഏക സ്കൂളുകളാണ് ഡിഎല്‍ഐകള്‍. രണ്ട് പ്രവിശ്യകളിലേക്ക് അനുവദിച്ചിട്ടുള്ള ലെറ്ററുകകളുടെ എണ്ണത്തെക്കുറിച്ചോ അവ എങ്ങനെ വിതരണം ചെയ്യും എന്നതിനെക്കുറിച്ചോ നിലവില്‍ വ്യക്തതയില്ല.
മാര്‍ച്ച് 1 മുതല്‍ ആല്‍ബെര്‍ട്ടയും മാനിറ്റോബ മാര്‍ച്ച് 4 മുതലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി പിഎഎല്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതായി ഐആര്‍സിസി റിപ്പോർട്ട് പറയുന്നു.







