dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#canada malayalam news Bulletin #Canada Malayalm News Daily #Canada Weather #Canadian Malayalam News Daily #House #Uncategorized

വാരാന്ത്യത്തിൽ തെക്കൻ ഒൻ്റാറിയോയിൽ ശക്തമായ മഴ; ടൊറൻ്റോയിൽ 30 മുതൽ 60 മില്ലിമീറ്റർ വരെയും

Reading Time: < 1 minute

വാരാന്ത്യത്തിൽ തെക്കൻ ഒൻ്റാറിയോയിൽ കനത്ത മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. മഴ ഞായറാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ ഏജൻസി പറയുന്നു.
ടൊറൻ്റോയിൽ 30 മുതൽ 60 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്നു. ഒരു മണിക്കൂറിൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവുമാണ് ഉയർന്ന മഴ പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
മഴയോടൊപ്പം ഇടിമിന്നൽ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡെനിസ് ആൻഡ്രിയാച്ചി വ്യക്തമാക്കി. കാലാവസ്ഥ‌ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുള്ളതിനാൽ പെട്ടെന്ന് കനത്ത മഴ പെയ്യാനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശികമായി വെള്ളപ്പൊക്കം സാധ്യയുണ്ടെന്നും മഴ മുന്നറിയിപ്പുകൾ ആവശ്യമായി വന്നേക്കാമെന്നും ഏജൻസി വ്യക്തമാക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *