dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

PNP ഇൻവിറ്റേഷൻ നൽകി രണ്ട് പ്രവിശ്യകൾ

Reading Time: < 1 minute

പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) ഇൻവിറ്റേഷൻ നൽകി ബ്രിട്ടീഷ് കൊളംബിയയും മാനിറ്റോബയും.

ബ്രിട്ടീഷ് കൊളംബിയ

നവംബർ 20-ന് നടന്ന ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 15 ഓളം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. മുൻ ബീസി പിഎൻപി ടെക് നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കട്ട്ഓഫ് സ്‌കോർ 13 പോയിൻ്റ് വർധിച്ചു
ബീസി സ്‌കിൽഡ് വ‍ർക്കർ, ഇന്റർനാഷണൽ ​ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ 35 ടെക് തൊഴിലുകൾക്കായി ടാർഗെറ്റുചെയ്‌ത നറുക്കെടുപ്പിൽ 4 ഇൻവിറ്റേഷനും, ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർമാർക്കുമായി 3 ഇൻവിറ്റേഷനും,
ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 4 പ്രൊഫൈലുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 4 അപേക്ഷകൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

മാനിറ്റോബ

നവംബർ 8 ന് എംപിഎൻപി ഇമിഗ്രേഷൻ ഉദ്യോഗാർത്ഥികൾക്കായി മൂന്ന് നറുക്കെടുപ്പുകൾ നടത്തി, 274 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ഒന്നാമത്തെ നറുക്കെടുപ്പിലൂടെ സ്‌കിൽഡ് വ‍ർക്കർ മാനിറ്റോബ സ്ട്രീം വഴി ഏറ്റവും കുറഞ്ഞ കട്ട്ഓഫ് സ്കോർ 672ള്ള 41 ഉദ്യോഗാർത്ഥികൾക്കും, രണ്ടാമത്തെ നറുക്കെടുപ്പിലൂടെ ഇന്റർനാഷണൽ ​ഗ്രാജുവേറ്റ് സ്ട്രീം വഴി യോ​ഗ്യതയുള്ള 188 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി. കൂടാതെ മൂന്നാമത്തെ നറുക്കെടുപ്പിലൂട സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീം വിഭാ​ഗത്തിൽ 45 ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി.

Leave a comment

Your email address will not be published. Required fields are marked *