ഷിക്കാഗോ: ഷിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായതായി റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്നുള്ള രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെക്കുറിച്ച് ഒരാഴ്ചയായിട്ടും യാതൊരു വിവരവുമില്ലെന്നാണ് റിപ്പോര്‍ട്ട് . വിസ്കോണ്‍സിനിലെ കോണ്‍കോര്‍ഡിയ യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 25 കാരനായ രൂപേഷ് മെയ് 2 മുതല്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
വിശദവിവരത്തിനായി പോലീസുമായും ഇന്ത്യന്‍ പ്രവാസികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. രൂപേഷിനെ കണ്ടെത്തുകയാണെങ്കില്‍ പോലീസില്‍ വിവരം നല്‍കണമെന്ന് ഷിക്കാഗോ പോലീസ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. എന്‍ ഷെരിഡന്‍ റോഡിലെ 4300 ബ്ലോക്കില്‍ നിന്നാണ് ഇയാളെ കാണാതായതെന്നാണ് വിവരം.
മാര്‍ച്ച് മുതല്‍ കാണാതായ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്ത് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യുഎസ് സംസ്ഥാനമായ ഒഹിയോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിരുന്നു. കാണാതായ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത്തിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.
ഷിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി
Reading Time: < 1 minute






