dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

സ്‌കര്‍വി രോ​ഗം; കാനഡയിൽ മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

Reading Time: 2 minutes

വർധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ഫലമായി കാനഡയിൽ സ്‌കര്‍വി രോ​ഗ മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. കുറഞ്ഞ സാമൂഹിക സാമ്പത്തിക നിലയുള്ളവരും ഒറ്റപ്പെട്ട പ്രായമായവരുമുൾപ്പെടെ പോഷകക്കുറവ് കാരണം രാജ്യത്ത് കൂടുതൽ രോഗികൾ ഉണ്ടാകുന്നതായും കനേഡിയൻ മെഡിക്കൽ അസോസിയേഷൻ റിപ്പോർട്ട് പറയുന്നു. കുതിച്ചുയരുന്ന ഭക്ഷ്യ വിലകൾ കാനഡക്കാരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
വിറ്റമിന്‍ സിയുടെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അത് ഒരു ചര്‍മ്മരോഗത്തിലേയ്ക്ക് നമ്മളെ നയിക്കും. അതാണ് സ്‌കര്‍വി. വിറ്റമിന്‍ സി നമ്മളുടെ ശരീരത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനായാലും അതുപോലെ തന്നെ നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തില്‍ നിന്നും ചുളിവുകള്‍ നീക്കം ചെയ്യാനും യുവത്വം നിലനിര്‍ത്താനും വിറ്റമിന്‍ സി ഉപയോഗിച്ച് വരുന്നുണ്ട്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും ബ്രോക്കോളി, ചീര തുടങ്ങിയ പച്ചക്കറികളും വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്.
കുറഞ്ഞ വരുമാനം ഭക്ഷണം ഒഴിവാക്കാനോ അല്ലെങ്കിൽ അവർ കഴിക്കുന്ന ഭക്ഷണത്തിൻ്റെ പോഷകമൂല്യം കുറയ്ക്കാനോ നിർബന്ധിതരാകുമ്പോൾ രോ​ഗം വരാൻ സാധ്യത കൂടുതലാണ്. യുഎസിലെ ഏകദേശം 19 ദശലക്ഷം കുട്ടികളുടെ ആശുപത്രി രേഖകൾ പരിശോധിച്ച് ജൂലൈയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ സ്കർവിയുടെ എണ്ണം നാലുവർഷത്തിനിടെ മൂന്നിരട്ടിയായതായി കണ്ടെത്തി. നിരക്ക് 2016-ൽ 100,000 കുട്ടികളിൽ 8.2 കേസുകളിൽ നിന്ന് 2020-ൽ 100,000 കുട്ടികളിൽ 26.7 കേസുകളായി.

എന്താണ് സ്‌കര്‍വി രോഗം?

സ്‌കര്‍വി എന്ന ചര്‍മ്മരോഗത്തെ കുറിച്ച് നമ്മള്‍ അധികമാരും കേട്ടുകാണില്ല. എന്നാല്‍, നമ്മളുടെ ജീവന് വരെ ഒരുതരത്തില്‍ ദോഷകരമായി ബാധിക്കുന്ന ഈ ചര്‍മ്മ രോഗം പ്രധാനമായും വരുന്നത് വിറ്റമിന്‍ സിയുടെ അഭാവം മൂലമാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ ഒരുതരത്തിലും വിറ്റമിന്‍ സിയുടെ സാന്നിധ്യം ഇല്ലെങ്കില്‍ അത് പതിയെ നമ്മളെ സ്‌കര്‍വി രോഗത്തിലേയ്ക്ക് നയിക്കുന്നു.

ലക്ഷണങ്ങള്‍ എന്തെല്ലാം

ഏതൊരു അസുഖത്തേയും പോലെ ഈ രോഗവും വന്നാല്‍, ശരീരത്തില്‍ കാണിച്ച് തരുന്ന ചില ലക്ഷണങ്ങളുണ്ട്. അതില്‍ തന്നെ ആദ്യത്തേതാണ് അമിതമായിട്ടുള്ള ക്ഷീണം, തളര്‍ച്ച എന്നിവ. നമ്മള്‍ക്ക് ശരീരം അമിതമായി ക്ഷീണിക്കുന്നത് പോലെ അനുഭവപ്പെടും. എല്ലായ്‌പ്പോഴും കിടക്കാന്‍ തന്നെ തോന്നും. അതുപലെ, എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തിലുള്ള തളര്‍ച്ച ചിലപ്പോള്‍ അനുഭവപ്പെട്ടെന്ന് വരാം. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എന്നിവയെല്ലാം തന്നെ സ്‌കര്‍വിയുടെ ഒരു ലക്ഷണമാണ്.

ക്ഷീണം മാത്രമല്ല, ശരീരത്തില്‍ നല്ലപോലെ വേദന അനുഭവപ്പെടും. പ്രത്യേകിച്ച് മുട്ടുവേദന, സന്ധിവേദന എന്നിവയെല്ലാം തന്നെ കലശലായിരിക്കും. പലരും ഇത് സാധാ വേദനയായി കണക്കാക്കുന്നു. അതുപോലെ, കാലിലും കൈകളിലും വീക്കവു നീര് വന്നന് ചീര്‍ത്തിരിക്കുന്നതും നിങ്ങള്‍ക്ക് കാണാം. ശരീരത്തില്‍ ഒന്ന് സ്പര്‍ശിച്ചാല്‍ പോലും മുറിവുകള്‍ ഉണ്ടാവുക, അതുപോലെ, ശരീരത്തിനകത്തും ഇത്തരത്തില്‍ മുറിവുകള്‍ ഉണ്ടാവുകയും ഇത് ചര്‍മ്മം പാണ്ട് പിടിച്ചത് പോലെ ഇരിക്കുകയും ചെയ്യുന്നതിന് കാരണമാണ്.

ഇത് മാത്രമല്ല, വായയില്‍ മോണയെല്ലാം സ്‌പോഞ്ച് പോലെ അനുഭവപ്പെടും. ശ്വസിക്കുമ്പോള്‍ ശ്വാസത്തില്‍ പോലും ഒരുതരം ദുര്‍ഗന്ധം നിങ്ങള്‍ക്ക് അനുഭവപ്പെട്ടെന്ന് വരാം. പല്ലുകളെല്ലാം അടുകയും ബലക്കുറവ് ഉള്ളത് പോലെ നിങ്ങള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ, ശരീരത്തില്‍ മുറിവുകള്‍ രൂപപ്പെടാനും അത് ഉണങ്ങാതെ നിലനില്‍ക്കാനും ഇത് കാരണമാകുന്നുണ്ട്. നിങ്ങളുടെ ചുണ്ടിലും വായയയിലും അതുപോലെ, മൂക്കിലും കണ്ണുകളില്‍ പോലും രക്തസ്രാവം കണ്ടെന്ന് വരാം.

Leave a comment

Your email address will not be published. Required fields are marked *