dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

വീണ്ടും തിരിച്ചടി; അഗ്രി-ഫുഡ് പൈലറ്റ് പ്രോ​ഗ്രാമിന് പരിധി ഏർപ്പെടുത്തി കാനഡ

Reading Time: < 1 minute

അഗ്രി-ഫുഡ് പൈലറ്റ് പ്രോ​ഗ്രാമിന് കീഴിൽ സ്ഥിരതാമസത്തിനുള്ള അപേക്ഷകർക്ക് പരിധി ഏർപ്പെടുത്തി കാനഡ. 2025-ൽ പ്രോഗ്രാമിന് കാഴിൽ 1,010 അപേക്ഷകൾ വരെ മാത്രമേ സ്വീകരിക്കൂ എന്ന് , ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. ഈ പരിധിയിൽ എത്തിയതിന് ശേഷമോ പൈലറ്റ് അതിൻ്റെ അവസാന തീയതിയായ 2025 മെയ് 14-ന് എത്തിയതിന് ശേഷമോ കൂടുതൽ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും ഏജൻസി പറയുന്നു. നിയമം ഉടൻ പ്രാബല്യത്തിൽ വരും.
അഗ്രി-ഫുഡ് മേഖലയിലെ തൊഴിൽ വിപണി ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കാനാണ് അഗ്രി-ഫുഡ് പൈലറ്റ് പ്രോ​ഗ്രാം നിലവിൽ വന്നത്.
കാർഷിക, ഭക്ഷ്യ മേഖലകളിലെ പ്രത്യേക തൊഴിലുകളിൽ നോൺ-സീസണൽ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള ഒരു പാതയാണ് അഗ്രി-ഫുഡ് പൈലറ്റ് പ്രോ​ഗ്രാം. 2020-ൽ ആരംഭിച്ച ഈ പ്രോ​ഗ്രാമിന് കീഴിൽ 4,500-ലധികം കാർഷിക-ഭക്ഷ്യ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *