ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രാജി സമ്മർദ്ദവുമായി ലിബറൽ എംപിമാർ. ലിബറൽ പാർട്ടി നേതൃസ്ഥാനത്തുനിന്ന് ട്രൂഡോ മാറിനിൽക്കാൻ സമ്മർദ്ദം ശക്തമാക്കി അറ്റ്ലാന്റിക് കാനഡയിലെയും തെക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെയും ലിബറൽ എംപിമാർ രംഗത്തെത്തിയയായി
റിപ്പോർട്ടുകൾ. ട്രൂഡോയെ നീക്കം ചെയ്യുന്നതിനായി മുപ്പതോളം എംപിമാർ യോഗം ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ ട്രൂഡോയ്ക്കെതിരെ രാജി സമ്മദ്ദം വർധിച്ചതായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ വേഗത്തിലാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ച നടന്ന ലിബറൽ ദേശീയ കോക്കസ് യോഗത്തിലാണ് ട്രൂഡോയുടെ നേതൃത്വത്തോടുള്ള അതൃപ്തി പുറത്തു വന്നത്.







