dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs #World

കേരള സര്‍ക്കാര്‍ വഴി നഴ്‌സ്മാർക്ക് മികച്ച തൊഴിലവസരവുമായി ജര്‍മ്മനി, 3 ലക്ഷം വരെ ശമ്പളം, ഇന്നുതന്നെ അപേക്ഷിക്കാം

Reading Time: < 1 minute

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഒഡാപെക് വഴി ജര്‍മ്മനിയില്‍ ജോലി നേടാം. നഴ്‌സിങ് മേഖലയിലെ ഒഴിവുകളിലേക്കാണ് നിലവിലെ നിയമനം.ബി.എസ്.സി നഴ്‌സുമാരുടെ ഒഴിവിലേക്ക് ഫെബ്രുവരി 17ന് അഭിമുഖം നടത്തും. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. അതിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷാ പരിശീലനവും നല്‍കുന്നതാണ്.
ജര്‍മ്മനിയിലെ വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധ സദനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിയമനം. മിക്ക സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. എന്നാല്‍ പൈലറ്റ് പ്രൊജക്‌ട് ജര്‍മ്മന്‍ ഗവണ്‍മെന്റിന് കീഴിലുള്ള വകുപ്പിന്റെയും സ്ഥാപനത്തിന്റെയും മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

യോഗ്യത

നഴ്‌സിങ്ങില്‍ ബിരുദം, അല്ലെങ്കില്‍ ബേസിക് ബി.എസ്.സി നഴ്‌സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ പരമാവധി പ്രായം 40 വയസില്‍ താഴെയായിരിക്കണം.
തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ODEPC വിവിധ പരിശീലന കേന്ദ്രങ്ങളില്‍ നടത്തുന്ന ജര്‍മ്മന്‍ ഭാഷയില്‍ സൗജന്യ ഓഫ്‌ലൈന്‍ പരിശീലനം നേടേണ്ടതുണ്ട്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2024 ഫെബ്രുവരി 14നോ അതിന് മുമ്ബോ gm@odepc.in എന്ന വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. കൂടാതെ ഒഡാപെക് വെബ്‌സൈറ്റിലും വിവരങ്ങള്‍ നല്‍കണം.
(രജിസ്‌ട്രേഷന്‍ മുമ്ബ് 2500- 2700 യൂറോയും (ഏകദേശം 2 മുതല്‍ 2.2 ലക്ഷം ഇന്ത്യന്‍ രൂപ), രജിസ്‌ട്രേഷന് ശേഷം 3500- 400 (2.8 മുതല്‍ 3.2 ലക്ഷം രൂപ)യുമായിരിക്കും. ആഴ്ച്ചയില്‍ 38.5 മണിക്കൂറായിരിക്കും ജോലി. ചില ആശുപത്രികള്‍ ആഴ്ച്ചയില്‍ 40 മണിക്കൂര്‍ ജോലി ആവശ്യപ്പെടുന്നുണ്ട്.
ഇന്‍ഷുറന്‍സ് തുക ശമ്പളത്തില്‍ നിന്ന് പിടിക്കും. വിമാന ടിക്കറ്റ് സൗജന്യമായിരിക്കും. ആഴ്ച്ചയില്‍ ഒരു ദിവസം ലീവ്. വര്‍ഷത്തില്‍ ഒരു മാസത്തെ സാലറി എക്‌സ്ട്രാ അലവന്‍സായി അനുവദിക്കും. വിസ പ്രൊസസിങ്, ജര്‍മ്മന്‍ ഗവണ്‍മെന്റ് അതോറിറ്റിയുടെ സൗജന്യ ഡോക്യുമെന്റ് പരിഭാഷയും പരിശോധനയും ജര്‍മ്മന്‍ ജീവിതശൈലിയുടെ സൗജന്യ പരിശീലവും ലഭിക്കും.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *