dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

കാനഡ; വാർഷിക വരുമാനം 85 ലക്ഷത്തോളം രൂപ, ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികൾ ഇവയാണ്

Reading Time: < 1 minute

കാനഡയിൽ ഏറ്റവും സാധ്യതയുള്ള ജോലി ടാക്സ് മാനേജർമാരുടേതാണെന്ന് റിപ്പോർട്ട്. ഏകദേശം 39,063 കനേഡിയൻ ഡോളറാണ് ടാക്സ് മാനേജർമാരുടെ വാർഷിക വരുമാനമെന്ന് ജോബ് സൈറ്റായ ഇൻഡീഡിന്റെ റിപ്പോർട്ട് പറയുന്നു. അതായത് നാട്ടിലെ 85 ലക്ഷത്തോളം രൂപ വരും. മറ്റൊരു ഗുണം റിമോട്ട് വർക്കും ലഭിക്കുമെന്നതാണ്. ഇൻഡീഡ് അടക്കമുള്ള തൊഴിൽ സൈറ്റുകളിൽ വന്ന ജോബ് പോസ്റ്റുകളിൽ 15 ശതമാനവും റിമോട്ട് വർക്കുകളായിരുന്നുവെന്ന് പട്ടികയിൽ പറയുന്നു. രണ്ടാമതായി ചൈൽഡ് പ്രൊട്ടക്ഷൻ പ്രാക്ടീഷ്ണർമാരുടേതാണ്. 45 ലക്ഷത്തോളമാണ് ഇവരുടെ പ്രതിശീർഷ വരുമാനം. ഈ മേഖലയിലും വർക്ക് ഫ്രം ഹോം ഓപ്ഷൻ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
ഗവേണൻസ് മാനേജർ ജോലികൾ (97,469 ഡോളർ) ,സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ തസ്തികകൾ (110,000), അസോസിയേറ്റ് ഡീൻ ജോലികൾ (114,281) എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ആദ്യ അഞ്ച് ജോലികൾ. കാനഡയിൽ 2024ലെ ഏറ്റവും മികച്ച ജോലികളിലൊന്ന് സ്ട്രക്ചറൽ എഞ്ചിനീയറുടേതാണെന്ന് ഇൻഡീഡ് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ശമ്പളം മാത്രമല്ല റിമോർട്ട് ജോലി സാധ്യതയും ലഭിക്കുന്നുവെന്നാണ് ജോലിയെ മികച്ചതാക്കുന്നത്. 23 ശതമാനം ജോബ് പോസ്റ്റിങ്ങുകളും റിമോട്ട് ജോലികൾ വാഗ്ദാനം ചെയ്തുള്ളവയായിരുന്നുവെന്ന് ഇൻഡീഡ് വ്യക്തമാക്കുന്നു
പട്ടികയിൽ ഏറ്റവും കൂടുതൽ ജോബ് പോസ്റ്റിങ്ങുകൾ വന്നത് പ്രൊജക്ട് എഞ്ചിനിയർ തസ്തികയിലേക്കാണ്. പ്രതിവർഷം 56 ലക്ഷത്തോളമാണ് ഇവർക്ക് ലഭിക്കുന്ന ശരാശരി വരുമാനം. സീനിയർ പ്രൊജക്ട് കോർഡിനേറ്റൻ തസ്തികയിൽ 81,224 ഡോളർ വരെ വാർഷിക ശമ്പളം ലഭിക്കും. ഉയർന്ന ശമ്പളമില്ലെങ്കിലും ലൈബ്രേറിയൻ ജോലികൾക്ക് മികച്ച സാധ്യതയുണ്ടെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ലൈബ്രേറിയൻ ജോലികൾക്ക് 75360 ഡോളർ വരെയാണ് വാർഷിക ശമ്പളമായി ലഭിക്കുന്നത്. അക്കൗണ്ടിങ് സൂപ്പർവൈസർ ജോലികൾക്കും മികച്ച സാധ്യതയുണ്ട്. 79,594 ഡോളവർ വരെയാണ് ഇവർക്ക് ശമ്പളം, അതായത് 49 ലക്ഷം വരെ.

Best Real Estate Agents in Mississauga
Best Real Estate Agents in Mississauga

Leave a comment

Your email address will not be published. Required fields are marked *