dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ടൊറന്റോ, നയാഗ്ര ഫാള്‍സ്, ഹാമില്‍ട്ടണ്‍ എന്നിവടങ്ങളായി മൂന്ന് കൊലപാതകങ്ങള്‍; ടൊറന്റോ സ്വദേശിനി അറസ്റ്റിൽ

Reading Time: < 1 minute

ടൊറന്റോ, നയാഗ്ര ഫാള്‍സ്, ഹാമില്‍ട്ടണ്‍ എന്നിവടങ്ങളായി നടന്ന വ്യത്യസ്ത മരണങ്ങളുമായി ബന്ധപ്പെട്ട് ടൊറന്റോ സ്വദേശിനിയായ 30 വയസ്സുകാരി സബ്രിന കൗള്‍ദറിനെതിരെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 5.45 ന് ബര്‍ലിംഗ്ടണ്‍ ഹോട്ടലില്‍ വെച്ചാണ് യുവതിയെ നയാഗ്ര പോലീസ് അറസ്റ്റ് ചെയ്തത്. യുവതിക്കെതിരായ കൊലപാതക കുറ്റം ചുമത്തിയതായി ടൊറന്റോ പോലീസ് വ്യക്തമാക്കി.
ടൊറന്റോയില്‍ തിരിച്ചറിയാത്ത 60കാരിയുടെ കൊലപാതകത്തില്‍ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം, നയാഗ്ര ഫാള്‍സില്‍ 47 വയസ്സുള്ള ലാന്‍സ് കണ്ണിംഗ്ഹാമിന്റെ കൊലപാതകത്തില്‍ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം, ഹാമില്‍ട്ടണില്‍ 77 വയസ് പ്രായമുള്ള മരിയോ ബിലിച്ചിന്റെ കൊലപാതകത്തില്‍ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം എന്നിവയാണ് പ്രതിയായ സബ്രിന കൗള്‍ദറിനെതിരെ ചുമത്തിയിരിക്കുന്നത്. 
ഹാമില്‍ട്ടണിലെയും നയാഗ്ര ഫാള്‍സിലെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഹാമില്‍ട്ടണിലെയും നയാഗ്ര ഫാള്‍സിലെയും ആളുകളുടെ കൊലപാതകം സബ്രിന ആസൂത്രിതമായി ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയതായിരുന്നുവെന്നും ടൊറന്റോയില്‍ കൊലചെയ്യപ്പെട്ട സ്ത്രീയെ പ്രതിക്ക് പരിചയമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായാണ് സബ്രിന ക്രൂരമായി കൊലപാതകങ്ങള്‍ നടത്തിയത്. 

Leave a comment

Your email address will not be published. Required fields are marked *