കാനഡയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന തദ്ദേശീയ ഭാഷകളിലൊന്ന് ഗൂഗിൾ ട്രാൻസിലേറ്ററിൽ ഉൾപ്പെടുത്തി ഗൂഗിൾ. ആദ്യമായാണ് ടെക് ഭീമൻ കാനഡയിൽ സംസാരിക്കുന്ന ഒരു ഫസ്റ്റ് നേഷൻസ്, മെറ്റിസ് അല്ലെങ്കിൽ ഇൻയൂട്ട് ഭാഷ അതിൻ്റെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നത്. ഇതോടെ തദ്ദേശീയ ഭാഷയായ ഇനുക്ടൂട്ട്( Inuktut) ഗൂഗിൾ ട്രാൻസിലേറ്ററിലൂടെ വിവർത്തനം ചെയ്യാൻ സാധിക്കും.
കാനഡ, ഗ്രീൻലാൻഡ്, അലാസ്ക എന്നിവിടങ്ങളിൽ ഇൻയൂട്ട് സംസാരിക്കുന്ന വ്യത്യസ്ത ഭാഷകളെ ഉൾക്കൊള്ളുന്ന ഒരു വിശാലമായ പദമായ Inuktut, ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് ടെക്‌സ്‌റ്റ്, ഡോക്യുമെൻ്റുകൾ, വെബ്‌സൈറ്റുകൾ എന്നിവ വിവർത്തനം ചെയ്യുന്ന ഗൂഗിൾ ട്രാൻസിലേറ്ററിൽ ഉൾപ്പെടുത്തി.
ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന 1,000 ഭാഷകളെ പിന്തുണയ്ക്കുന്നതിനായി ഒരൊറ്റ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഭാഷാ മോഡൽ വികസിപ്പിക്കാനുള്ള ഗൂഗിൾ സംരംഭത്തിൻ്റെ ഭാഗമാണ് പുതിയ നീക്കം.







