ഓട്ടവ: കാനഡയിലെ പീൽ മേഖലയിൽ ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ 41കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ബ്രാംപ്ടണിൽനിന്നുള്ള ജഗദീഷ് പന്ദറാണ് പ്രതി.വിവിധ പൊലീസ് വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പീൽ റീജനൽ പൊലീസാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വർഷം മൂന്നു ക്ഷേത്രങ്ങളിൽ നടന്ന പണാപഹരണ ദൃശ്യങ്ങൾ നിരീക്ഷണ കാമറകളിൽ പതിഞ്ഞിരുന്നു. ഇതിൽനിന്നാണ് പ്രതിയെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.







