dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #Travel

ഫ്ലൈറ്റ് വൈകുകയോ റദ്ദാകുകയോ ചെയ്താൽ ഇനി നഷ്ടപരിഹാരം നൽകണം

Reading Time: < 1 minute

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഫുൾ സർവീസ് എയർലൈൻ വിസ്താര തങ്ങളുടെ ഫ്ലൈറ്റ് വൈകിയാലോ റദ്ദാക്കിയാലോ യാത്രപക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് . കഴിഞ്ഞ ഒരാഴ്ചയായി വിസ്താര ഫ്ലൈറ്റുകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് യാത്രക്കാർ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കമ്പനിയ്ക്കെതിരെ ഡിജിസിഎ രംഗത്തുവന്നത്.
ജീവനക്കാരുടെ കുറവ് കാരണം കഴിഞ്ഞ ഒരാഴ്ചയായി നിരവധി വിമാനങ്ങളാണ് കമ്പനി റദ്ദാക്കുകയും വൈകിപ്പിക്കുകയും ചെയ്തത്. ഏകദേശം 100 ഫ്ലൈറ്റുകളാണ് കമ്പനി വെറും ഒരാഴ്ച്ചയ്ക്കിടെ റദ്ദാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിലടക്കം കമ്പനിയ്ക്കെതിരെ യാത്രക്കാർ രംഗത്തുവന്നു.
നിങ്ങൾ ഒരു വിസ്താര ഫ്ലൈറ്റിൽ ബുക്ക് ചെയ്തിരിക്കുകയും അത് വൈകുകയോ റദ്ദാക്കുകയോ ചെയ്താൽ നിങ്ങൾക്ക് എന്തുചെയ്യാനാകും? നിങ്ങളുടെ പണം തിരികെ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ (ഡിജിസിഎ) മാർഗനിർദേശങ്ങൾ പറയുന്നതെന്ന് നോക്കാം.

യാത്രക്കാരൻ്റെ അവകാശങ്ങൾ

നിങ്ങളുടെ വിസ്താര ഫ്ലൈറ്റ് റദ്ദാക്കിയാൽ – യാത്രക്കാരന് മറ്റൊരു ഫ്ലൈറ്റിൽ സഞ്ചരിക്കാനുള്ള അവസരമുണ്ടാക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ഡിജിസിഎ വ്യക്തമാക്കുന്നു. നിങ്ങൾ ഇതിനകം തന്നെ വിമാനത്താവളത്തിലാണെങ്കിൽ, പുതിയ വിമാനത്തിനായി കാത്തിരിക്കുമ്പോൾ നിങ്ങൾക്ക് ഭക്ഷണവും പാനീയങ്ങളും നൽകണം.
വലിയ കൊടുങ്കാറ്റോ മറ്റ് പ്രകൃതി ദുരന്തങ്ങളോ കാരണമാണ് റദ്ദാക്കലോ കാലതാമസമോ സംഭവിക്കുന്നതെങ്കിൽ, കമ്പനി യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ മാർഗനിർദേശത്തിൽ പറയുന്നു. ഇതിൽ കമ്പനിയുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് യാത്രക്കാർ.

Leave a comment

Your email address will not be published. Required fields are marked *