2024-ലെ ആദ്യത്തെ ട്രാൻസ്പോർട്ട് ടാർഗെറ്റഡ് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 975 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ(ഐആർസിസി).
430 അല്ലെങ്കിൽ അതിന് മുകളിലുള്ള CRS സ്‌കോറും 10 ട്രാൻസ്‌പോർട്ട് തൊഴിലുകളിൽ ഒന്നിൽ കുറഞ്ഞത് 6 മാസത്തെ പരിചയവുമുള്ള പ്രൊഫൈലുകൾക്കാണ് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകിയിരിക്കുന്നത്.
മാർച്ച് മാസത്തിലെ ആദ്യ എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ (ITA) 2,850 അപേക്ഷകർക്ക് ഇൻവിറ്റേഷൻ ഐആർസിസി നൽകിയിരുന്നു. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 525 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ഫെബ്രവരിയിൽ നടന്ന ആറ് നറുക്കെടുപ്പുകളിലൂടെ 16110 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചിരുന്നു







