dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Cars in Canada Malayalam #Technology #Travel

കാനഡ: ചൈനീസ് ഇവികൾക്കുള്ള 100% താരിഫ് വർധന; വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ

Reading Time: < 1 minute

ചൈനയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കാനഡയുടെ പുതിയ താരിഫ് നിരവധി വ്യവസായങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ. ഇത് ഇലക്ട്രിക് വാഹന വിപണിക്ക് അപ്പുറത്തുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കാറുകൾ, ബസുകൾ, ട്രക്കുകൾ, ഡെലിവറി വാഹനങ്ങൾ എന്നിവയുൾപ്പെടെ ചൈനീസ് നിർമ്മിത ഇവികളുടെ (ചില ഹൈബ്രിഡുകളുടെയും) ഇറക്കുമതിക്കുള്ള 100 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ചൈനയിൽ നിന്നുള്ള സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി ചുമത്തിയിത് ഒക്‌ടോബർ 15ന് നിലവിൽവരും. കാനഡയിലെ ഇവി മേഖലയെ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് പുതിയ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, പാരിസ്ഥിതിക ലക്ഷ്യങ്ങളും മറ്റ് കനേഡിയൻ മേഖലകളും ഒരു വ്യാപാരമെന്ന നിലയിൽ നിരവധി അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു.
ഞങ്ങൾ ഇതിനെ സഹായകരമായി കാണുന്നില്ലെന്ന് ആൽബർട്ടയിലെ ഇലക്ട്രിക് വെഹിക്കിൾ അസോസിയേഷൻ ഡയറക്ടർ ആൻഡ്രൂ ബെൽ പറഞ്ഞു. താരീഫ് വർധിക്കുന്നതോടെ ചൈനയിൽ നിന്നുള്ള ഇവികളുടെ വില ഇരട്ടിയാക്കും. അത് കാറുകൾ ഇറക്കുമതി ചെയ്യുന്നതിന് അനാവശ്യമായ തടസ്സമാകും. നിലവിൽ, വിപണിയിലെ ഏറ്റവും വിലകുറഞ്ഞ EV ചൈനീസ് വാഹന നിർമ്മാതാക്കളായ BYD-ൽ നിന്നുള്ള സീഗൾ ആണെന്നും ഏകദേശം 13,000 ഡോളരാണ് വിലയെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *