തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ്. മികച്ച ജനപ്രിയ ചിത്രമായത് ബ്ലെസി പൃഥ്വിരാജ് ടീമിന്റെ ആടു ജീവിതമാണ്. ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ഇതേ സിനിമയിലൂടെ ബ്ലെസി മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക് ലഭിച്ചു.
ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഊർവ്വശി വീണ്ടും മികച്ച നടിയായി. തടവ് എന്ന ചിത്രത്തിലെ ഗീത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആർ ചന്ദ്രനും മികച്ച അഭിനയത്തിനുള്ള പുരസ്കാരം പങ്കിട്ടു.
മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍. കാതല്‍ എന്ന ചിത്രത്തിലൂടെയാണ് പരിഗണിക്കപ്പെട്ടത്. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍).
മികച്ച നവാഗത സംവിധായകനായി ഫാസിൽ റസാഖ് തെരഞ്ഞടുക്കപ്പെട്ടു. തടവ് എന്ന ചിത്രത്തിന്റെ സംവിധായകനാണ്. മികച്ച ഗായകനായി വിദ്യാധരൻ മാസ്റ്റർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഗായിക ആൻ ആമി ചിത്രം പാച്ചുവും അത്ഭുത വിളക്കും. മകിച്ചഗാന രചയിതാവ് ഹരീഷ് മോഹനനാണ്. മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ)
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) : ജസ്റ്റിൻ വർഗീസ് (ചാവേർ) എന്നിവരും പുരസ്കൃതരായി
മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)
മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് : റോഷന്‍ മാത്യു (ഉള്ളൊഴുക്ക്)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് – സുമംഗല (സ്ത്രീ )- ജനനം 1947 പ്രണയം തുടരുന്നു
മികച്ച വസ്ത്ര അലങ്കാരം – ഫെമിന ജബ്ബാർ (ഓ ബേബി)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
മികച്ച ശബ്ദ ലേഖനം : ജയദേവൻ ചക്കാടത്ത്, അനിൽ ദേവൻ (ഉള്ളൊഴുക്ക്)
മികച്ച ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആടുജീവിതം)
മികച്ച കലാ സംവിധായകൻ : മോഹൻ ദാസ് (2018)







