dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #inflation

പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ ഒരുങ്ങി ബാങ്ക് ഓഫ് കാനഡ

Reading Time: < 1 minute

ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. പണപ്പെരുപ്പം കുറയുന്നതിനിടെ ഈയാഴ്ച തന്നെ നടപടി ഉണ്ടായേക്കും എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഇൻഫ്ലേഷൻ റിപ്പോർട്ടിൽ വാർഷിക പണപ്പെരുപ്പം ജൂണിൽ 2.7 ശതമാനമായി ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പലിശ നിരക്ക് കുറയ്ക്കുന്നു എന്ന വാർത്തകൾ പ്രബലമായത്.
ബുധനാഴ്‌ച (ജൂലൈ 24) നടക്കാനിരിക്കുന്ന പുതിയ പലിശനിരക്ക് പ്രഖ്യാപനത്തിൽ 25 ബേസിസ് പോയിന്റ് കൂടി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. നാലു വർഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ മാസം സെൻട്രൽ ബാങ്ക് പ്രധാന പലിശനിരക്ക് അഞ്ചിൽ നിന്ന് 4.75 ശതമാനമായി കുറച്ചത്. ഉയർന്ന തൊഴിലില്ലായ്‌മ നിരക്കും വ്യാപാര സ്ഥാപനങ്ങളുടെ മന്ദഗതിയിലുള്ള വളർച്ചയും മറ്റൊരു വെട്ടിക്കുറവിന് കാരണമാകുമെന്നാണ് കരുതുന്നത്.

Leave a comment

Your email address will not be published. Required fields are marked *