കാനഡയിൽ ഒരു വർഷത്തിനിടെ മെയ് മാസത്തിൽ ആദ്യമായി ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതായും, ഉയർന്ന പലചരക്ക് വിലകൾ കനേഡിയൻ ഗാർഹിക ബഡ്ജറ്റുകളെ സ്വാധീനിക്കുന്നത് തുടരുന്നതായും റിപ്പോർട്ട്.
ഏപ്രിലിൽ 1.4 ശതമാനമാണങ്കിൽ ഭക്ഷ്യ വില മെയ് മാസത്തിൽ 1.5 ശതമാനം ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു. 2023 ജൂണിനുശേഷം പലചരക്ക് സാധനങ്ങളുടെ വിലയിലെ ആദ്യ വർധനവാണ് മെയ് മാസത്തിൽ ഉണ്ടായത്. 2020 മെയ് മുതൽ ഭക്ഷണ വിലയിൽ 22.5 ശതമാനം വർധനവുണ്ടായതായി ഏജൻസി വ്യക്തമാക്കി.
മെയ് മാസത്തെ ഭക്ഷ്യവില വളർച്ച പച്ചക്കറികൾ (3.5 ശതമാനം), മാംസം (1.3 ശതമാനം), ഫ്രഷ് ഫ്രൂട്ട്സ് (2.2 ശതമാനം), മദ്യപാനീയങ്ങൾ (2.4 ശതമാനം കൂടി) എന്നിങ്ങനെയാണ് വില വർധിച്ചതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.
വർദ്ധിച്ചുവരുന്ന ഭക്ഷണ വില കനേഡിയൻമാരുടെ ഭക്ഷണം കഴിക്കുന്ന രീതിയെയും ബാധിക്കുന്നതായി Lightspeed Commerce Inc. ൻ്റെ ഒരു പുതിയ സർവേ. കാനഡയിൽ സർവേയിൽ പങ്കെടുത്ത 1,500 ആളുകളിൽ കഴിഞ്ഞ വർഷം ഭക്ഷണശാലകളിൽ വില വർധിച്ചതായി പ്രതികരിച്ച 10 ൽ ഏഴു പേരും വ്യക്തമാക്കി.
കാനഡയിൽ ഇരുട്ടടി പോലെ വിലക്കയറ്റം, ഭക്ഷ്യവില വീണ്ടും ഉയർന്നു

Reading Time: < 1 minute