ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് ഇന്ന് 37-ാം ജന്മദിനം. മറ്റാർക്കും അതിവേഗം എത്തിപ്പിടിക്കാവുന്നതിലും ഉയരത്തിലാണ് ഇന്ന് മെസി. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം വാഴ്‌ത്തപ്പെടലുകൾക്ക് വിധേയനായ, കളിയിലെ ദൈവതുല്യനായ താരം. പുതുതലമുറയുടെ ഭാഷ കടമെടുത്താൽ മാസ്സാണ് മിശിഹ. ഇനിയൊരാൾ കീഴടക്കാൻ സാധ്യത കുറഞ്ഞ ഒരു പിടി റെക്കോർഡുകളാണ് മെസി ഇക്കാലയളവിൽ തന്റെ പേരിൽ എഴുതിച്ചേർത്തിരിക്കുന്നത്. 1987 ജൂൺ 24-ം തീയതി അർജന്റീനയിലെ റൊസാരിയോയിലായിരുന്നു ലയണൽ ആന്ദ്രെസ് മെസിയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ പന്തുതട്ടി തുടങ്ങിയ മെസിയെ പത്താം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി തേടിയെത്തി. ശരീര വളർച്ചയ്‌ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം അവനെ പിടികൂടി. അസാമാന്യ പ്രതിഭയായിരുന്ന മെസിയുടെ ഫുട്ബോൾ ജീവിതം അവന്റെ കൗമാര പ്രായത്തിനും മുന്നേ അവസാനിച്ചേക്കുമെന്ന അവസ്ഥയിലെത്തി. എന്നാൽ മെസിയെന്ന അത്ഭുത ബാലനെക്കുറിച്ചറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.
ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് 37-ാം പിറന്നാൾ
Reading Time: < 1 minute






