വീട് വാങ്ങാനുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനായി വായ്പാ ചട്ടങ്ങളിൽ മാറ്റം വരുത്തി കാനഡ. ഇതോടെ ആദ്യമായി വീട് വാങ്ങുന്നവർക്ക് പരമാവധി തിരിച്ചടവ് കാലയളവ് 25 വർഷത്തിൽ നിന്ന് 30 വർഷമായി നീട്ടിയതായി ഫെഡറല്‍ ഫിനാന്‍സ് മിനിസ്റ്റര്‍ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പ്രഖ്യാപിച്ചു. ഫെഡറല്‍ സര്‍ക്കാരിന്റെ 2024 ബജറ്റിന്റെ ഭാഗമായാണ് അമോര്‍ട്ടൈസേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ ഇത് നിലവിൽ വരും.
പുതുതായി നിർമ്മിച്ച വീടുകൾ വാങ്ങുന്ന വ്യക്തികൾക്കുള്ള ഇൻഷ്വർ ചെയ്ത മോർട്ട്ഗേജുകൾക്കും ഈ മാറ്റം ബാധകമാണെന്ന് ടൊറന്റോയിൽ നടന്ന വാർത്താസമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി. മോർട്ട്‌ഗേജ് കാലാവധി 30 വർഷത്തേക്ക് നീട്ടുന്നത് പ്രതിമാസ പേയ്‌മെൻ്റുകൾ കുറയ്‌ക്കുമെന്നും അതുവഴി കൂടുതൽ യുവ കനേഡിയൻമാരെ പുതിയ വീടുകൾക്കായുള്ള അവരുടെ പ്രതിമാസ മോർട്ട്‌ഗേജ് ചെലവുകൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തമാക്കുമെന്നും അവർ പറഞ്ഞു.
ഭവന വായ്പയിൽ മാറ്റം വരുത്തി കാനഡ, വായ്പാ കാലാവധി 30 വര്‍ഷം
Reading Time: < 1 minute






