നയാഗ്ര വെള്ളച്ചാട്ടത്തിൽ ചാടി ഇന്ത്യകാരനായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പഞ്ചാബ്, ലുധിയാന സ്വദേശിയായ ചരൺദീപ് സിങ് എന്ന ഇരുപത്തിരണ്ടുകാരനെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. തുടർന്ന് നയാഗ്ര വെളളച്ചാട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ദിവസവും വീട്ടിലേക്ക് ഫോൺ ചെയ്തിരുന്ന ചരൺദീപിന്റെ ഫോൺ വിളികൾ മുടങ്ങിയതിനെ തുടർന്ന് വീട്ടുകാർ അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഫോൺ തുടർച്ചയായി സ്വിച്ച് ഓഫ് ആണെന്ന് കണ്ടതിനെ തുടർന്നാണ് നയാഗ്ര പോലീസിൽ പരാതി നൽകിയത്. യുവാവ് വെള്ളച്ചാട്ടത്തിലേക്കു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നു പൊലീസ് അറിയിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു. ഒപ്പം താമസിച്ചിരുന്നവർ ചരൺദീപിനെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
കാനഡയിലെ ഇന്ത്യൻ യുവാവിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Reading Time: < 1 minute