കാനഡയിലെ ഇമിഗ്രേഷൻ ബാക്ക്ലോഗ് ഉയർന്നു. ഏറ്റവും പുതിയ ഐആർസിസി ഡാറ്റ അനുസരിച്ച് ഏപ്രിൽ 30 വരെ മൊത്തം 2,220,200 പൗരത്വം, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രൊസസ്സ് ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
പ്രോസസ്സിംഗിലിരിക്കുന്ന 2.2 ദശലക്ഷത്തിലധികം അപേക്ഷകളിൽ, 897,100 എണ്ണം ബാക്ക്ലോഗിലാണ്. മാർച്ച് മാസത്തിൽ ഈ സംഖ്യ 892,000 ആയിരുന്നു. താത്കാലിക താമസത്തിനുള്ള അപേക്ഷകൾ മാർച്ചിൽ 538,600 എന്നതിൽ നിന്ന് ഏപ്രിലിൽ 548,100 ആയി വർധിച്ചു. പൗരത്വത്തിൻ്റെയും സ്ഥിര താമസ അപേക്ഷകളുടെയും ബാക്ക്ലോഗ് കുറഞ്ഞു. മാർച്ചിൽ 47,400 പൗരത്വ അപേക്ഷകൾ ബാക്ക്ലോഗ് ചെയ്യപ്പെട്ടു. എന്നാൽ ഏപ്രിലിൽ അവ 46,600 ആയി കുറഞ്ഞു.
പൗരത്വ അപേക്ഷാ നടപടിക്രമം ലളിതമാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കുറവ് സംഭവിക്കുന്നത്. മാർച്ച് അവസാനത്തോടെ 304,300 ആയിരുന്ന സ്ഥിര താമസ അപേക്ഷകളിലെ ബാക്ക്ലോഗ് ഏപ്രിൽ 30 വരെ 302,400 ആയി കുറഞ്ഞു.
കാനഡയിൽ ഇമിഗ്രേഷൻ ബാക്ക്ലോഗ് വർധിക്കുന്നു
Reading Time: < 1 minute






